തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായി ഓലയമ്പലത്തിലെ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎമ്മുകാരെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗവും ഏരിയാ കമ്മറ്റിയംഗവുമായ പിണറായി ചേരിക്കലിലെ ശാരദാസില്‍ അഖില്‍(25), പിണറായി കുമ്പള ബസാറിലെ വടക്കയില്‍ പുതിയ വീട്ടില്‍ സി.പ്രയാഗ്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 12 ന് രാവിലെ 10 മണിയോടെയാണ് വീട്ടിനടുത്തുവെച്ച് രമിത്തിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ സിപിഎമ്മുകാരായ പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്, പിണറായി കണ്ണാടിമുക്കിലെ ശരണ്യനിവാസില്‍ ശരത്ത്, പിണറായി പുതിയ പുരയില്‍ സി.കെ.അഹദ്, വെണ്ടുട്ടായി കണ്ണോത്ത് പൊയില്‍ നിജേഷ് തുടങ്ങിയവര്‍ നേരത്തെ പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: