പയ്യന്നൂര്‍: ബിജെപി പ്രവര്‍ത്തകനായ ബസ് ഡ്രൈവറെ സിപിഎം സംഘം ബസ് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാത്രി കാരന്താട് മില്‍ സ്റ്റോപ്പിനടുത്തുവെച്ചായിരുന്നു സംഭവം. പയ്യന്നൂരില്‍ നിന്നും എട്ടിക്കുളത്തേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ചിറ്റടിയിലെ മാട്ടൂക്കാരന്‍ ജിജുവിനെയാണ്(30) മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നരു കാരന്താട്ടെ സിപിഎമ്മുകാരായ പ്രജീഷ്, വിജീഷ്, സജീവന് എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: