കെ.തായാട്ട് പുരസ്‌കാരം പള്ളിയറ ശ്രീധരന്

Wednesday 23 November 2016 1:05 am IST

തലശ്ശേരി: അധ്യാപകനും സാഹിത്യകാരനുമായിരുന്ന കെ.തായാട്ടിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരന്‍ പള്ളിയറ ശ്രീധരനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ കൂടിയായ പള്ളിയറ ശ്രീധരന്‍ ഗണിതശാത്ര വിഷയങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയും കുട്ടികളുടെ മനോവിചാരങ്ങള്‍ തിരിച്ചറിയുകയും ചെയ്ത എഴുത്തുകാരനാണ്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് ചമ്പാട്ടെ തായാട്ട് വീട്ടില്‍ വെച്ച് കവി പി.പി.ശ്രീധരനുണ്ണി സമര്‍പ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ രാജു കാട്ടുപുനം, ഡോ.കെ.വി.ശശിധരന്‍, പ്രേമാനന്ദ് ചമ്പാട്ട്, രാജേ്രന്ദന്‍ തായാട്ട്, ശ്രീലത തായാട്ട് എന്നിവര്‍ പങ്കെടുത്തു.

K Thayyat puraskaram nediya palliyara sreedharan

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.