തലശ്ശേരി: പെരുന്താറ്റില്‍ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 27 മുതല്‍ ഡിസംബര്‍ 4 വരെ ഭാഗവത സപ്താഹയജ്ഞം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരങ്ങാട്ടില്ലം കൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. യജ്ഞത്തിന്റെ ഭാഗമായി 27 ന് കാലത്ത് മഹാഗണപതിഹോമവും വൈകുന്നേരം 3 മണിക്ക് കലവറ നിറക്കല്‍, വിഗ്രഹ ഘോഷയാത്രയും തുടര്‍ന്ന് ആചാര്യവരണവും നടക്കും. രാത്രി 7 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും നടക്കും. 28 മുതല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ വിഷ്ണു സഹസ്രനാമ പാരായണവും 6.30 ന് ഭാഗവത പാരായണവും നടക്കും. ഡിസംബര്‍ 1 ന് ഭാഗവത പാരായണത്തിന് ശേഷം മോഹിനിയാട്ടവും ഭരതനാട്യവും ഉണ്ടായിരിക്കും. 2 ന് വൈകുന്നേരം 5 മണിക്ക് രുക്മിണീ സ്വയംവരഘോഷയാത്രയും തുടര്‍ന്ന് തിരുവാതിരയും ഉണ്ടായിരിക്കും. 3 ന് വൈകുന്നേരം 7 മണിക്ക് സര്‍വ്വൈശ്വര്യ പൂജയും 4 ന് വൈകുന്നേരം 5 മണിക്ക് അയ്യപ്പസ്വാമിക് പുഷ്പാഭിഷേകവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് എം.പി.അമര്‍നാഥ്, സെക്രട്ടറി വി.സുനീഷ്, പി.പി.പത്മനാഭന്, വി.പി.രാജന്, കെ.ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: