കണ്ണൂര്‍: മത്സ്യവ്യാപാരിയെ അക്രമിച്ച് ഒരുലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി. നടുവില്‍ പാറോലകത്ത് മുഹമ്മദിനെയാണ് ഓംനി വാനിലെത്തിയ അഞ്ചംഗസംഘം അക്രമിച്ച് പണം കവര്‍ന്നത്. നടുവിലില്‍ നിന്നും രാവിലെ മത്സ്യം വാങ്ങാനായി ആയിക്കരയിലെത്തിയപ്പോഴായിരുന്നു സംഭവം. സ്കൂട്ടര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം പാര്‍ക്ക് ചെയ്ത് ആയിക്കരയിലേക്ക് നടന്നുപോകുമ്പോള്‍ വാനിലെത്തിയ സംഘം മുഹമ്മദിനെ തടഞ്ഞുനിര്‍ത്തി കയ്യിലുണ്ടായിരുന്ന 98,000 രൂപ കവരുകയായിരുന്നു. സിറ്റി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: