മട്ടന്നൂര്‍: ഡിസംബര്‍ 3 മുതല്‍ 7 വരെ മട്ടന്നൂര്‍ ജയകേരളയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ പി.പി. ഗോവിന്ദന് സ്മാരക ഹാളില്‍ നടക്കുന്ന തിലകന് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് അഞ്ച് നാടകങ്ങള്‍ തെരഞ്ഞെടുത്തതായി ജനറല്‍ കണ്‍വീനര്‍ ബാവ മട്ടന്നൂര്‍ അറിയിച്ചു. കോഴിക്കോട് സങ്കീര്‍ത്തനയുടെ കനവുകാണും കടല്‍, തിരുവനന്തപുരം ശ്രീനന്ദനയുടെ കടലുകള്‍ കടന്ന്, ഓച്ചിറ സരിഗയുടെ ഭ്രമണം, കോഴിക്കോട് സങ്കീര്‍ത്തനയുടെ മകംപിറന്ന മാക്കം, കൊട്ടാരക്കര ആശ്രയയുടെ സുന്ദരകവാടം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: