പാനൂര്‍: പ്രവാസി വ്യവസായിയുമായി സംവദിക്കാന്‍ അവസരമൊരുക്കി കോളജ് മാനേജ്മെന്റ് മാതൃകയായി. കല്ലികണ്ടി എന്‍എഎം കോളജ് ഭരണസമിതിയാണ് യുഎഇയിലെ പ്രമുഖ വ്യവസായിയും പ്രവര്‍ത്തി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ വിവേക് കല്ലിടിലിന് സ്വീകരണം നല്‍കിയത്. കഠിനാധ്വാനത്തിലൂടെയും സ്വയം പ്രയത്നത്തിലൂടെയും വ്യവസായങ്ങള്‍ പടുത്തുയര്‍ത്തിയ അദ്ദേഹം അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്ക് വെച്ചു. ജീവിതത്തിന്റെ വഴിത്തിരിവിലെത്തി നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഏറെ പ്രചോദനമായി. കോളജ് മാനേജര്‍ കെ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയര്മാന് പി.എ. റഹ്മാന് ഉപഹാരം നല്കി. പി.പി.എ.ഹമീദ്, പ്രിന്‍സിപ്പല്‍ ഡോ.കെ.കെ. മുസ്തഫ, സമീര്‍ പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: