ഇരിട്ടി: പുന്നാട് മേഖലയില്‍ ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി പോലീസിന്റെ വ്യാപക പരിശോധന. മീത്തലെ പുന്നാട്, മാബ്രം, ഊര്‍പ്പള്ളി തുടങ്ങിയ മേഖലയിലെ റബ്ബര്‍തോട്ടങ്ങള്‍, ആളൊഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെയും സിഐ സജേഷ് വാഴാളപ്പിലിന്റെയും നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകള്‍, ഇരിട്ടി, ഉളിക്കല്‍, ആറളം, മുഴക്കുന്ന്, കരിക്കോട്ടക്കരി എന്നീ സ്റ്റേഷനുകളിലെ അറുപതോളം പോലീസുകാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: