കോഴിക്കോട്: ജില്ലാ റവന്യൂ സ്കൂള്‍ കായികമേളയില്‍ മത്സരം മാറ്റിവെച്ചതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി. ഏറാമല യു.പി. സ്കൂളിലേയും ഓര് ക്കാട്ടേരി നോര്‍ത്ത് യുപി സ്കൂളിലേയും അധ്യാപകരും രക്ഷിതാക്കളുമാണ് കായികമേളയിലെ നടത്തിപ്പിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്.
ഇന്നലെ രാവിലെ 8.30ന് നടക്കേണ്ടിയിരുന്ന സബ്ജൂനിയര് ബോയ്സ് ഡിസ് കസ് ത്രോ ഇന്നത്തേക്ക് മാറ്റുകയും സബ്ജൂനിയര് ബോയ്സ് ഡിസ്കസ്ത്രോ നടക്കേണ്ടിടത്ത് സീനിയര്‍ വിഭാഗത്തിന്റെ ഹാമര്‍ത്രോ നടത്തിയെന്നാണ് പരാതി. തൊണ്ണൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരമാണ് മാറ്റിവെച്ചത്. എന്നാല്‍ എന്തു കാരണത്താലാണ് മത്സരം മാറ്റിവെച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയതുമില്ല. ആക്ഷേപമുള്ളവരുണ്ടെങ്കില് മുകളില്‍ പരാതി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.
ഇന്നലെ അതിരാവിലെ ഗ്രൗണ്ടിലെത്തിയ വി ദ്യാര്‍ത്ഥികള്‍ ഭക്ഷണംപോലും കഴിക്കാതെ മത്സരത്തിനായി കാ ത്തിരുന്നു. ഊണിന്ശേഷം മത്സരം നടത്തുമെന്നായിരുന്നു പിന്നീട് ലഭിച്ച വിവരം. മത്സരം ഇന്നത്തേക്ക് മാറ്റിവെച്ച വിവ രമാണ് പിന്നീട് അനൗണ്‍സ് ചെയ്തത്.
നിയമപ്രകാരം മത്സരങ്ങള്‍ മാറ്റിവെക്കരുതെന്നും മത്സരാര്‍ത്ഥികളോട് അധികൃതര്‍ കാണിച്ച അനാസ്ഥയ്ക്ക് മറുപടി നല്‍കണമെന്നും അധ്യാപകരായ ആര്.എസ്. സുധീഷ്, പി.പി. സുബീഷ്, ഒരു മത്സരാര്‍ത്ഥിയുടെ രക്ഷിതാവ് പി. സുരേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: