ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ നിലപാടുമാറ്റി ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ശക്തവും ചരിത്രപരവുമായ തീരുമാനമാണെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ശിവസേന എംപിമാര്‍ പറഞ്ഞു. നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം രാഷ്ട്രപതി ഭവനില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രീയപരമായി ഒരു പ്രാധാന്യമില്ലെന്നും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശിവസേന എം.പി പറഞ്ഞു.
എന്നാല്‍ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ യുക്തമായ തീരുമാനം കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രിയോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.എന്‍ഡിഎ സഖ്യത്തിനൊപ്പം തന്നെ തുടരുമെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: