ഹൈദരാബാദ്: തീ കൊണ്ടുള്ള അഭ്യാസം അനുകരിച്ച പതിമൂന്നു വയസുകാരന് മരിച്ചു. തെലങ്കാനയിലുണ്ടായ സംഭവത്തില്‍ ഘനശ്യാമെന്ന( ധനുഷ്) ബാലനാണ് മരണത്തിന് കീഴടങ്ങിയത്.
ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വായില്‍ മണ്ണെണ്ണ നിറച്ച് തീയിലേക്ക് ഊതി അഗ്നിജ്വാലകള്‍ പടര്‍ത്തുന്ന ഒരു രംഗമുണ്ടായിരുന്നു. യൂട്യൂബിലൂടെ ഈ രംഗങ്ങള്‍ കണ്ട കരിംനഗര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരുനായ ഘനശ്യാം ഇത് അനുകരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ബാലന് ചൊവ്വാഴ്ച വൈകിട്ട് മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: