ചേര്‍ത്തല: കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടക്കുന്ന അയ്യപ്പമഹാസത്രത്തോടനുബന്ധിച്ചുള്ള പന്തലിന്റെ നിര്‍മാണം ആരംഭിച്ചു. തച്ചുശാസ്ത്ര വിദഗ്ധനായ വേഴപ്പറമ്പത്ത് മന പരമേശ്വരന് നമ്പൂതിരിയാണ് പന്തലുകളുടെ സ്ഥാനനിര്‍ണയം നടത്തിയത്. ഡിസംബര്‍ മൂന്നിന് വൈകിട്ട് ഏഴിന് അമ്പലപ്പുഴ പേട്ടസംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തില്‍ ആഴീപൂജ, ഒന്‍പതിന് വൈകിട്ട് ഏഴിന് മുളങ്കുന്നത്തുകാവ് തീയാടി രാമന്നമ്പ്യാരുടെയും സംഘത്തിന്റെയും അയ്യപ്പന് തീയാട്ട്, പത്തിന് വൈകിട്ട് ഏഴിന് കാരൂര്‍ രാമചന്ദ്രന് നായരുടെയും സംഘത്തിന്റെയും വേട്ടയ്ക്കൊരുമകന്‍ കളമെഴുത്തുംപാട്ടും, 11ന് വൈകിട്ട് ആറിന് ആലങ്ങാട്ട് യോഗം പെരിയോന്‍ കുന്നങ്കര രായപ്പന് നായര്‍ സ്വാമിയുടെ നേതൃത്വത്തില്‍ അയ്യപ്പന് വിളക്കും ശാസ്താപാട്ടും എന്നിവ നടക്കും. താന്ത്രിക കര്മ്മങ്ങള്ക്കാണ് രണ്ടാമത്തെ പന്തല്‍. മഹാഗണപതിഹോമം, മഹാമൃത്യുജയഹോമം, സുദര്നഹോമം, സുകൃതഹോമം എന്നിവയും ഡിസംബര്‍ പത്തിന് മഹാശനീശ്വരപൂജയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: