ബാങ്കുകളുടെ ജപ്തി ഭീഷണി; കര്‍ഷകര്‍ ദുരിതത്തില്‍

Wednesday 23 November 2016 7:54 pm IST

മറയൂര്‍: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ വെള്ളുള്ളി കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ തവണത്തെ കൃഷി വന്‍ നഷ്ടമായതോടെയാണ് ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരികെയടയ്ക്കാന്‍ കഴിയാതിരുന്നത്. സര്‍ക്കാരില്‍ നിന്നും സഹായം കിട്ടാതെവന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് കര്‍ഷകര്‍. ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച് തുടങ്ങി. മറയൂര്‍ പുത്തൂരില്‍ മാത്രം പതിനേഴ് കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്.     കേരളത്തില്‍ വെള്ളുള്ളി കൃഷി ചെയ്യുന്നത് കാന്തല്ലൂരിലും വട്ടവടയിലും  മാത്രമാണ്.  കടമെടുത്ത് കൃഷി ചെയ്തവരെ ദുരിതത്തിലാക്കിയത് കാലാസ്ഥ വ്യതിയാനമാണ്.   മറ്റ് കൃഷികളെപ്പോലെ തന്നെ വരള്‍ച്ചയും  വെള്ളുള്ളി കൃഷിയേയും ഗുരുതരമായി ബാധിച്ചു.  ഉള്ള സമ്പാദ്യവും കടംവാങ്ങിയതുമെല്ലാം കൃഷിയില്‍ മുടക്കിയവര്‍ പ്രതിസന്ധിയിലാകുകയായിരുന്നു. കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.