തൊടുപുഴ: തൊടുപുഴ ഊന്നുകല്ല് റൂട്ടില്‍ പ്ലാവിന്ചൂവടിന് സമീപം കാറില്‍ ബൈക്ക് ഇടിച്ച് കയറി ബൈക്ക് യാത്രക്കാരന് പരിക്ക്. വെങ്ങല്ലൂര്‍ സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ തൊടുപുഴ ചാഴികാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം.
കാറും ബൈക്കും അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റ വെങ്ങല്ലൂര്‍ സ്വദേശിയുടെ കാല് മൂന്നായി ഒടിഞ്ഞു. കഴിഞ്ഞ ദിവസം വെങ്ങല്ലൂര്‍ സിഗ്നല്‍ ലൈറ്റിന് സമീപം ബൈക്കില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. കേസെടുത്തിട്ടില്ലെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: