സ്‌കൂള്‍ ശാസ്ത്രമേളക്ക് ഇന്ന് ഷൊര്‍ണൂരില്‍ തുടക്കമാകും

Wednesday 23 November 2016 8:37 pm IST

ഷൊര്‍ണൂര്‍: നാലുദിവസത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളക്ക് കൊടിയേറി. എഡിപിഐ ജെമ്മി കെ.ജോയ് മേളയുടെ പ്രധാനവേദിയായ കെ.വി.ആര്‍.ഹൈസ്‌കൂളില്‍ രാവിലെ 9.30ന് പതാക ഉയര്‍ത്തി. കൗണ്‍സിലര്‍മാരായ വി.കെ.ശ്രീകണ്ഠന്‍, വി.കെ.ശ്രീകൃഷ്ണന്‍, ഡിപിഐ പി.ബാബു, സംഘാടകസമിതി കണ്‍വീനര്‍ സി.സുനില്‍കുമാര്‍, എഇഒ സുരേഷ്, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍.മോഹന്‍ദാസ്, പ്രധാനാധ്യാപിക രാധിക, നോഡല്‍ ഓഫീസര്‍ പി.തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് മന്ത്രി സി.രവീന്ദ്രനാഥ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പി.കെ.ശശി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എം.ബി.രാജേഷ് എംപി മുഖ്യാതിഥിയാകും. ഷൊര്‍ണൂര്‍ കെവിആര്‍ ഹൈസ്‌കൂള്‍, സെന്റ് തേരേസാസ് എച്ച്എസ്എസ്, വാടാനാംകുറിശ്ശി എച്ച്എസ്എസ്, വാണിയംകുളം ടിആര്‍കെ എച്ച്എസ്എസ്, എസ്എന്‍ട്രസ്റ്റ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.