കാഠ്മണ്ഡു: യോഗാഗുരു ബാബാ രാംദേവ് ഒരാഴ്ചത്തെ സന്ദര്‍ശത്തിന് നേപ്പാളിലെത്തി. നേപ്പാളിലെ ബിസിനസുകാരനായ ഉപേന്ദ്ര മഹാതോവോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പതഞ്ജലി ആയുര്‍വ്വേദ നിര്‍മ്മാണ യൂണിറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
രാംദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ബിര്‍ഗഞ്ചില്‍ നടക്കുന്ന അഞ്ച് ദിവസത്തെ യോഗ ക്യാമ്പിലും രാംദേവ് പങ്കെടുക്കും.
നേപ്പാള്‍ പ്രസിഡന്റ് ബിന്ധ്യാ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, നേപ്പാളി കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷേര്‍ ബഹദൂര്‍ ദുബെ, മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, നേതാക്കന്മാര് എന്നിവര്‍ക്ക് ഈ പരിപാടിയിലേക്ക് ക്ഷണമുണ്ട്. ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള 10000-ത്തോളം യോഗ പരിശീലകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: