പി. പരമേശ്വരന്‍ നവതി ആഘോഷ സമിതി രൂപീകരിച്ചു

Wednesday 23 November 2016 11:08 pm IST

കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷത്തിനായി സമിതി രൂപീകരിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന ആഘോഷസമിതി രൂപീകരണ യോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖപ്രഭാഷണം നടത്തി. വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ഡോ. സി.ഐ. ഐസക്ക് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായും ഡോ. എന്‍.സി. ഇന്ദുചൂഡന്‍ ജനറല്‍ കണ്‍വീനറായും സാബു സഹദേവന്‍ ജോയിന്റ് ജനറല്‍ കണ്‍വീനറുമായി 1001 അംഗ ആഘോഷസമിതിക്ക് രൂപം നല്‍കി. വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍, പി.എന്‍. ഹരികൃഷ്ണന്‍, പി.ഇ.ബി. മേനോന്‍, എസ്. സുദര്‍ശനന്‍, എ.ആര്‍. മോഹനന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. കെ. ജയപ്രസാദ്, കെ. രാമന്‍പിള്ള, കെ.സി. സുധീര്‍ബാബു, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.