കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ 25 ന് 10 മണി മുതല്‍ 1.30 വരെ കേരള സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് പരിശീലന കേന്ദ്രത്തിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള വിവിധ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് ഇന്‍സ്ട്രക്ടര്‍ (ബിടെക്ക്/ഡിപ്ളോമ/ഐ.ടി.ഐ- ഓട്ടോമൊബൈല്‍, 3 കൊല്ലത്തെ പ്രവ്യത്തി പരിചയം), സിവില്‍ എഞ്ചിനിയറിംഗ് ഇന്‍സ്ട്രക്ടര്‍ (ബിടെക്ക്/ഡിപ്ളോമ-സിവില്‍ എഞ്ചിനിയറിംഗ്), മള്‍ട്ടിമീഡിയ ഇന്‍സ്ട്രക്ടര്‍(ഡിപ്ളോമ/കെ.ജി.സി.ഇ/ബി.എഫ്.എ- 1 കൊല്ലത്തെ പ്രവൃത്തി പരിചയം), ഇലക്ട്രിക്കല്‍ & മെക്കാനിക്കല്‍ ഓട്ടോകേഡ് എക്സ്പേര്‍ട്ട് (3 കൊല്ലത്തെ പ്രവൃത്തി പരിചയം), ഏരിയ കോര്‍ഡിനേറ്റര്‍ ഇന്‍ ഡിജിറ്റല്‍ ലൈബ്രറി/നോളജ് സെന്റര്‍ പ്രൊജക്റ്റ് (എസ്.എസ്.എല്‍.സി, ഫീല്‍ഡ് വര്‍ക്കില്‍ പ്രവൃത്തി പരിചയം), ഇംഗ്ളീഷ് ലാംഗേ്വജ് ഇന്‍സ്ട്രക്ടര്‍ (എം.എ ഇംഗ്ളീഷ്, ടീച്ചിംഗില്‍ പ്രവൃത്തി പരിചയം), അക്കൗണ്ടിംഗ് ഇന്‍സ്ട്രക്ടര്‍(അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിലുളള പ്രവൃത്തി പരിചയം), വെബ് ഡിസൈനര്‍(വെബ് ഡിസൈനിംഗിലുളള പ്രവൃത്തി പരിചയം), ഓഫീസ് സെക്രട്ടറി & അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (ബിരുദം, ഗുഡ് കമ്മ്യൂണിക്കേഷന്‍), പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍(എം.എസ്.ഡബ്ളിയു, പ്രവൃത്തി പരിചയം), സോളാര്‍ ടെക്നീഷ്യന് & ഇന്‍സ്ട്രക്ടര്‍ (പരിശീലനം ലഭിച്ചവര്‍), എല്‍.ഇ.ഡി ടെക്നീഷ്യന് (പരിശീലനം ലഭിച്ചവര്‍), ലേഡീസ് & ജെന്റ്സ് മോട്ടോര്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍(ഡ്രൈവിംഗ് ലൈസന്‍സും പ്രവ്യത്തി പരിചയം)
സ്വകാര്യ സ്ഥാപനങ്ങളിലെ തസ്തികകള്‍: അക്കൗണ്ടന്റ് (ബിക്കോം, ടാലി- പുരുഷന്), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്(ബിരുദം-പുരുഷന്), ബി.ഡി.ഇ (ബിരുദം, 2 വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്- പുരുഷന്), യൂണിറ്റ് മാനേജര്‍(ബിരുദം, മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം), ടെക്നീഷ്യന് ട്രെയിനി (ഡിപ്ളോമ/ഐ.ടി.ഐ- ഇലക്ട്രോണിക്സ്), സ്കില്‍ഡ് എ/സി ടെക്നീഷ്യന് (ഡിപ്ളോമ/ഐ.ടി.ഐ-ഇലക്ടോണിക്സ് & എ/സി മെക്കാനിക്ക്).
യോഗ്യരായ 35 വയസ്സില്‍ താഴെ പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എംപ്ളോയിബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ -04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: