കണ്ണൂര്‍: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം 25, 26, 27 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും. ചേമ്പര്‍ഹാള്‍, നവനീതം ഓഡിറ്റോറിയം, സ്റ്റേഡിയം കോര്‍ണര്‍, ശിക്ഷക് സദന് എന്നിവിടങ്ങളില്‍ വെച്ചാണ് സമ്മേളനം നടത്തുക. 25ന് വൈകീട്ട് മൂന്നിന് തലമുറ സംഗമം സ്ഥാപക പ്രസിഡന്റ് എംസി വടകര ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് ചേമ്പര്‍ഹാളില്‍ നടക്കുന്ന മാധ്യമസെമിനാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എംജി യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ മുഖ്യാതിഥിയായിരിക്കും. 26ന് കാലത്ത് 10 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. അബ്ദുള്‍ കരിം ചേലേരി, എ.എം.അബുബക്കര്‍, പി.സി.റഫീഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: