പഴയങ്ങാടി: വെങ്ങര ചിടയര്കുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാകും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരികസന്ധ്യ മലബാര്‍ ദേവസ്വം പ്രസിഡണ്ട് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിക്കുന്നതോടൊപ്പം വെങ്ങരയുടെ ജനകീയ ഡോക്ടര്‍ ഡോ.സി.പത്മനാഭനെ ആദരിക്കും. 26ന് വൈകീട്ട് 4ന് വിളക്ക് പൂജ, 5ന് പയ്യന്നൂര്‍ ഫൈനാട്സ് സൊസൈറ്റി അവതരിപ്പിക്കുന്ന ചരട്കുത്തിക്കളി, 27ന് 4.30 പയ്യാവൂര്‍ നാരായണന്, ആസ്തികാലയം ദേവരാജും സംഘവും നയിക്കുന്ന ഇരട്ടതായമ്പക, 27, 28 തീയതികളില്‍ വിവിധ തെയ്യക്കോലങ്ങള്‍ എന്നിവ കെട്ടിയാടും. 28ന് ഉച്ചക്ക്12ന് അന്നദാനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: