കണ്ണൂര്‍: ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 12 സ്കൂളുകളിലെ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മില്‍മ കണ്ണൂര്‍ ഡയറിയില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്‍ഡ്യന്‍ എച്ച്.എസ്.എസ് 230 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. എസ്എന്‍ വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ 180 പോയിന്റോടെ രണ്ടാം സ്ഥാനവും ചിന്മയ വിദ്യാലയ ചാല 175 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന് ക്വിസ് മാസ്റ്ററായി. ചടങ്ങില്‍ അസി. കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഡയറി മാനേജര്‍ മേരി സാമുവല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ കെ.കെ.രാഘവന്, അക്കൗണ്ട്സ് അസി.മാനേജര്‍ എം.കെ.രതീശന്, ടെക്നിക്കല്‍ ഓഫീസര്‍ സ്വീറ്റി വര്‍ഗ്ഗീസ്, കെ.ഗോകുലേശന്‍, കെ.കെ.മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: