കോട്ടയം: സായുധസേനാ പതാക നിധിയിലേക്ക് 16ലക്ഷം രൂപ സമാഹരിക്കും. സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും യോഗത്തിലാണ് തീരുമാനം.
സൈനിക ക്ഷേമനിധിയില്‍ നിന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26 വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും സാമ്പത്തിക സഹായം നല്‍കും. 14 വിമുക്തഭടന്മാര്ക്കും വിധവകള്‍ക്കും അടിയന്തിര സാമ്പത്തിത സഹായം അനുവദിച്ചു. 2 വിമുക്തഭടന്മാരുടെ വിധവകള്‍ക്ക് സ്വയംതൊഴിലിനായി തയ്യല്‍ മെഷീന് അനുവദിക്കും. സായുധസേനാ പതാകനിധിയുടെ ലക്ഷ്യം കൈവരിക്കാന്‍ പതാകദിന സ്റ്റാമ്പ് വില്‍പ്പനയിലൂടെയും സംഭാവനകളിലൂടെയും സഹകരിക്കണമെന്ന് വിവിധ വകുപ്പുകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും എഡിഎം ഇ.അജന്തകുമാരി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എഡിഎം. സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാന്തോട്ടം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ഷീബാ രവി, അസ്സിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീര്‍ ഹരിഹരകുമാര്‍.ആര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: