ലണ്ടന്‍: ധീരതയ്ക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ത്യയുടെ ആദ്യ വനിത മര്‍ച്ചന്റ് നേവി ക്യാപ്റ്റനും മലയാളിയുമായ രാധിക മേനോന് ഏറ്റുവാങ്ങി. ലണ്ടനിലെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്ഗനൈസേഷന് (ഐഎംഒ) ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാധിക പുരസ്കാരം കൈപ്പറ്റി.
അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സമുദ്രയാത്രികര്ക്കാണ് ഐഎംഒ ധീരതാ പുരസ്കാരം നല്‍കുന്നത്. 2015 ജൂണില്‍ പ്രക്ഷുബ്ധമായ ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്ന മത്സബന്ധന ബോട്ടില്‍ ഭക്ഷണവും ജലവുമില്ലാതെ കഴിഞ്ഞിരുന്ന ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിനാണ് രാധികയക്ക് അവര്‍ഡ്.
23 പേരെയാണ് അവാര്‍ഡിനായി സമിതി പരിഗണിച്ചത്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യാക്കാരാണ്. ദാമന്‍ കോസ്റ്റ്ഗാര്‍ഡ് എയര്സ്റ്റേഷനിലെ സിജി 822 ഹെലികോപ്റ്ററിന്റെ വിഞ്ച് ഓപ്പറേറ്റര്‍ ബി. എം. ദാസ്, ഡ്രൈവര്‍ ഉത്തം നായിക് എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റു രണ്ടുപേര്‍. കടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ 14 നാവികരെ സാഹസികമായി രക്ഷിച്ചതിനാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: