എയ്ഡ്‌സ് ദിനാചരണം: സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍

Wednesday 23 November 2016 10:01 pm IST

കണ്ണൂര്‍: ലോക എയ്ഡ്‌സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. വൈകിട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, അംഗങ്ങളായ അജിത് മാട്ടൂല്‍, പി.വിനീത. ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.എം.കെ.ഷാജ്, ഡോ.എ.ടി.മനോജ്, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ജോയന്റ് ഡയറക്ടര്‍ ജി.സുനില്‍കുമാര്‍, എന്‍എച്ചഎം ജില്ലാ ്രെപാജക്ട് മാനേജര്‍ ഡോ.കെ.വി.ലതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് രക്ഷാധികാരിയും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ചെയര്‍മാനുമായാണ് സംഘാടക സമിതി. ഡിഎംഒ ഡോ.നാരായണ നായ്ക്ക് കണ്‍വീനറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.