അരോളി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; എട്ട് ക്ലാസ് മുറികള്‍ 8 മാസംകൊണ്ട് പൂത്തിയായി

Wednesday 23 November 2016 10:02 pm IST

അരോളി: 90 വര്‍ഷക്കാലത്തെ കഥ പറയാനുള്ള അരോളി ഹൈസ്‌കൂള്‍ 20:20 പദ്ധതി നടപ്പിലാക്കുന്നതോടെ അന്താരാഷ്ട്ര അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിനു തുടക്കമിട്ടു. കെ.എം.ഷാജി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2016 ഫിബ്രുവരിയില്‍ ശിലാസ്ഥാപനം ചെയ്ത 8 മുറികളുള്ള ഇരുനില കെട്ടിടം കേവലം 8 മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് പിടിഎയുടെ ശ്രമഫലമായാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടാതെ എംഎല്‍എ അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് ബസ് വാങ്ങുകയുമാണ്ടായി. 1924 ല്‍ ഒരു െ്രെപമറി വിദ്യാലയമായി ആരംഭിച്ച പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമാണ് അരോളി ഹൈസ്‌കൂള്‍. പുതുതായി പണിത ഇരുനില കെട്ടിടത്തില്‍ 20 ഃ 20 ക്വയര്‍ മീറ്റുറുള്ള 8 മുറികളാണുള്ളത് ഇപ്പോള്‍ പണിതത്. പ്രസ്തുത കെട്ടിടം നാളെ രാവിലെ 11 മണിക്ക് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കും. ഇ.പി.ജയരാജന്‍ എം.എല്‍എ മുഖ്യാതിഥിയായിരിക്കും. മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും. അരോളി സ്‌കുഉളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍ എല്‍.വി.മുഹമ്മദ്, പിടിഎ പ്രസിഡന്റ് ടി.അജയന്‍, ഹെഡ് മാസ്റ്റര്‍ കെ.പി.വി.സതീഷ് കുമാര്‍, കെ.സി.മഹേഷ്, പി.രാധാകൃഷ്ണന്‍, മോഹനന്‍, ഹാഷിം കാട്ടാമ്പള്ളി, മദര്‍ പിടിഎ പ്രസിഡന്റ് പി.കെ.രജിത എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.