നടുവില്‍ : നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ രൂപികരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നൗഷാദ് അലി അധ്യക്ഷത വഹിച്ചു. സി.വി.രാജേഷ്, ജോയി കൊന്നക്കല്‍, കെ.പി.ശുക്കൂര്‍, ഷീബ ജയരാജന്, വി.പി.മൂസാന്‍കുട്ടി, ടി.പി.ശ്രീധരന്, പി.ആര്.സുരേഷ്, ടി.വി.നാരായണന്, എം.ആര്.അബ്ദുള്ള, അഡ്വ.ടി.പി.ലക്ഷ്മണന്, എ.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ദാമോദരന്‍ സ്വാഗതവും എം.രാധാകൃഷ്ണ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി ബിന്ദു ബാലന് (ചെയര്മാന്), കെ.പി.ദാമോദരന്‍ (ജനറല്‍ കണ്‍വീനര്‍), പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായി അഡ്വ.ടി.പി.ലക്ഷ്മണന് (പ്രസിഡണ്ട്), വി.ടി. മൂസാന്‍ കുട്ടി (സെക്രട്ടറി), പി.ആര്.സുരേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ സമ്മേളനം ഇന്ന്
കണ്ണൂര്‍ : ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ സമ്മേളനവും ജനറല്‍ബോഡി യോഗവും ഇന്ന് രാവിലെ 9 മുതല്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. ജില്ലാ രക്ഷാധികാരി എം.ബാലന് പതാക ഉയര്‍ത്തും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.എം.സ്കറിയാച്ചന്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: