കണ്ണൂര്‍: ചാലാട് ധര്‍മ്മശാസ്താ ക്ഷേതോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ പോലീസുകാരെ അക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ചാലാട് കുഴിക്കുന്നുമ്മല് പുതിയ പുരയില്‍ അയൂബ് (20), അഴീക്കോട് വട്ടക്കണ്ടി സുബൈദ ക്വാട്ടേഴ്സില്‍ എ.ജിഷ്ണു (23) എന്നിവരെയാണ് ടൗണ്‍ സിഐ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 29ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തില്‍ അഡീഷണല്‍ എസ്ഐ രാഘവനുള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. കേസില്‍ മുപ്പത് പ്രതികളാണ് ഉള്ളതെങ്കിലും പതിനാറുപേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇതില്‍ പന്ത്രണ്ടുപേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: