കണ്ണൂര്‍: സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീ സത്യസായി ബാബയുടെ 91#ാ#ം ജന്മദിനാഘോഷം കണ്ണൂരില്‍ വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ സായി നിലിയത്തില് സുപ്രഭാതം, പതാക ഉയര്‍ത്തല്‍, സത്യസായി സഹസ്ര നാമാര്‍ച്ചന, സായി ഗായത്രീ ജപം, പ്രസാദ വിതരണം, ബാലവികാസ് കുട്ടികളുടെ കലാപരിപാടികള്‍, ശ്രീരുദ്ര ജപം, ഭജന, അഡ്വ.എം.എം.സജിത്തിന്റെ പ്രഭാഷണം എന്നിവ നടന്നു. ചടങ്ങില്‍ നൂറുകണക്കിന് സായി ഭക്തര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: