കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവര്‍: അന്‍സാരി

Wednesday 23 November 2016 10:53 pm IST

നൂറുല്‍ ഹുദ പൊതുസമ്മേളനം പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തല്‍മണ്ണ(മലപ്പുറം): ഇടത് വലത് മുന്നണികളുടെ കള്ളപ്രചരണത്താല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. പെരിന്തല്‍മണ്ണയില്‍ നൂറുല്‍ഹുദ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഭാരതത്തിന്റെ സൗന്ദര്യമായാണ് കാണുന്നത്. എന്നാല്‍ കേരളത്തിലുള്ള ന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗവും ആ സത്യം മനസിലാക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന ഓരോ പദ്ധതിയും ഇവിടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അട്ടിമറിക്കുകയാണ്. ബിജെപി മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടിയില്‍ പടര്‍ത്തിയാണ് ഇടതും വലതും വോട്ടുകള്‍ നേടുന്നത്.

ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഭാരതത്തിന്റെ വളര്‍ച്ച അതിശയത്തോടെ നോക്കുമ്പോള്‍, കേരളത്തിലുള്ള ചിലര്‍ മാത്രം അത് കണ്ടില്ലെന്ന് നടിക്കുകയാണ്. എന്തുതന്നെയായാലും ഭാരതവും ന്യൂനപക്ഷങ്ങളും നരേന്ദ്രമോദിയുടെ കൈകളില്‍ സുരക്ഷിതമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീര്‍, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സെബാസ്റ്റ്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞുമുഹമ്മദ്, ജില്ലാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.