ആലുവ: മുനിസിപ്പല്‍ ഏരിയയിലെ ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ അടിയന്തരമായി ഏര്‍പ്പെടുത്തമെന്ന് ജില്ല ഓട്ടോറിക്ഷ തൊഴിലാളി സംഘം (ബിഎംഎസ്) ആലുവ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ട്രാഫിക് പരിഷ്കരണത്തിന്റെ പേരില്‍ ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹാരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ല പ്രസിഡന്റ് ടി.എ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ.ജി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളി സംഘം ജില്ല പ്രസിഡന്റ് വി.കെ. അനില്‍ കുമാര്‍, സെക്രട്ടറി ധനീഷ് നിറീക്കോട്, പി.കെ. കുഞ്ഞുമോന്, പി.ആര്. രജ്ഞിത്ത്, അനില്‍ അമ്പാട്ടുകാവ്, എം.പി. സിദ്ധാര്ത്ഥന്, എം.പി. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: