ബെയ്ജിംഗ്: ചൈനയിലെ ചിയാഗ്സി പ്രവിശ്യയിൽ വൈദ്യുതി നിലയം തകർന്നു വീണ് 60 പേർ മരിച്ചു. പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്. നിർമാണത്തിലിരുന്ന നിലയത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീഴുകയായിരുന്നു.
നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. മരണ സംഖ്യ വർധിക്കാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ചൈനയിൽ അപകടങ്ങൾ സർവ്വ സാധാരണമാണ്.
ഖനി, ഫാക്ടറി എന്നിവടങ്ങളിലാണ് കൂടുതലായും അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ വർഷം തുറമുഖ നഗരമായ തൈജിനിൽ രാസ വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 170 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: