സുവര്‍ണ്ണ നേട്ടവുമായി എട്ടുപേര്‍

Thursday 24 November 2016 10:21 am IST

കോഴിക്കോട് : 15-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയിലെ കായിക പ്രതിഭകളുടെവാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫ്, അബിത മേരി മാനുവല്‍ ജിന്‍ ഡോമനിക്, വിഘ്‌നേഷ് അര്‍ നമ്പ്യാര്‍, അപര്‍ണ്ണ റോയി, പി.കെ.അഖില്‍, അഭയ്കൃഷ്ണ, എല്‍ഗാ തോമസ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ 15 പോയന്റോടെ ലീസബത്ത് കരോളിന്‍ ജോസഫ് , അബിദ മേരി മാനുവല്‍ എന്നിവര്‍ ഉയര്‍ന്ന നേട്ടങ്ങള്‍ നേടി, ലോംങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ലിസബത്ത് പുല്ലൂരാം പാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ ലോംങ്ജമ്പ്, ഹൈജമ്പ് എന്നിവയില്‍ ഒന്നാം സ്ഥാനവും ട്രിപ്പിള്‍ ജമ്പില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ലോക അത്‌ലറ്റിക്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. പൂവമ്പായി എ.എം.എച്ച്എസ് എസിലെ വിദ്യാര്‍ത്ഥിയാണ് അബിത. 400, 800, 1500 മീറ്ററുകളില്‍ അഖിത ഒന്നാം സ്ഥാനം നേടി. പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ കുളത്ത്‌വയല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ലിജിന്‍ ഡോമിനിക്ക് 13 പോയിന്റ് നേടി. 1500,800 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനവും അഞ്ച് പോയിന്റ് വീതവും 400 മീറ്ററില്‍ രണ്ടാം സ്ഥാനവും മൂന്ന് പോയിന്റും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ വിഘ്‌നേഷ് ആര്‍ നമ്പ്യാര്‍, പി കെ അഖില്‍ എന്നിവര്‍ 15 പോയിന്റ് നേടി. ജാവ്‌ലിന്‍ ത്രോ (800 ജി എം എസ്), ഷോട്ട്പുട്ട്(5.450 കിലോ), ഡിസ്‌ക് ത്രോ (1.5 കിലോ) എന്നിവയിലാണ് സെന്റ് ജോര്‍ജ്ജ് എച്ച് എസ് സ്‌കൂളിലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് ആര്‍ നമ്പ്യാര്‍ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഈ മുന്ന് ഇനങ്ങള്‍ക്കും വിഘ്‌നേഷിന് സ്വര്‍ണ്ണം ലഭിച്ചിരുന്നു. ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ്ബ് അത്‌ലറ്റിക്‌സിലും ജാവ്‌ലിന്‍ ത്രോയില്‍ വിഘ്‌നേഷ് സ്വര്‍ണ്ണം നേടിയിരുന്നു. പി കെ അഖില്‍ 3000,1500,800 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ചാത്തമംഗലം ആര്‍ ഇ സി ജി വി എച്ച് എസ് എസ് വിദ്യാര്‍ത്ഥിയാണ് അഖില്‍. ഈ വര്‍ഷം നടന്ന അമേച്വര്‍ ജില്ലാ കായിക മത്സരത്തില്‍ 800 മീറ്ററില്‍ ഒന്നാം സ്ഥാനവും 2000 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറ അപര്‍ണ റോയ് 15 പോയിന്റ് നേടി. 100മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഹഡ്ല്‍സ്, ലോങ് ജംമ്പ് എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്.കഴിഞ്ഞ വര്‍ഷം ദേശീയ കായികമേള, സംസ്ഥാന സ്‌കൂള്‍കായികമേള എന്നിവയില്‍ 100മീറ്റര്‍ ഹഡില്‍സ്, 4ഃ100 റിലേ എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, 100മീറ്റര്‍ ഓട്ടം, ലോങ് ജംമ്പ് എന്നിവയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. സബ്ബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ 15 പോയിന്റ് നേടി അഭയ് കൃഷ്ണ ചാമ്പ്യനായി. 100,200,600 മീറ്റര്‍ ഓട്ട മത്സരത്തില്‍ അഭയ് ഒന്നാം സ്ഥാനം നേടി. സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ് കുളത്തുവയല്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭയ്. സബ്ബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ എംഎച്ച്എസ്എസ് പൂവമ്പായിയിലെ വിദ്യാര്‍ത്ഥിയായ എല്‍ഗ തോമസ് 13 പോയിന്റ് നേടി. 100,200 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും 400 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.