ന്യൂദൽഹി: വൃക്ക രോഗത്തെ തുടർന്ന് എയിംസിൽ ചികിത്സയിൽ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വൃക്ക നൽകാൻ തയ്യാറായി ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയുടെ ഭാര്യ. ബിജെപി നേതാവും മുന്‍മന്ത്രിയുമായിരുന്ന രവികാന്ത് ഗാര്‍ഗിന്റെ ഭാര്യ മീര ഗാര്‍ഗാണ് വൃക്ക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തോടുള്ള സുഷമയുടെ സമര്‍പ്പണവും സത്യസന്ധതയും എല്ലാവർക്കും മാതൃകയാണ്. എന്റെ വൃക്ക അവര്‍ക്ക് നല്കാന് അനുയോജ്യമായാല്‍ അത് ഒരു വലിയ ആശ്വാസമാകുമെന്നും മീര ഗാര്‍ഗ് പറഞ്ഞു. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണ് സുഷമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: