ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിഹാറിലെ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലാബ യാദവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റീസ് എ.കെ. സിക്രി, ജസ്റ്റിസ് അബെയ് മനോഹര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നളന്ദ ജില്ലയിലെ രഹൂയി സ്വദേശിനിയായ പതിനഞ്ചുകാരിയെ എംഎൽഎ തന്റെ വസതിയിൽ എത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.
നേരത്തേ, പാട്ന ഹൈക്കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: