തമിഴ്‌ പണ്ഡിതന്‍ കാര്‍ത്തികേശു ശിവതമ്പി അന്തരിച്ചു

Friday 8 July 2011 4:34 pm IST

കൊളംബോ: ശ്രീലങ്കന്‍ തമിഴ്‌ പണ്ഡിതന്‍ കാര്‍ത്തികേശു ശിവതമ്പി (79) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ശ്രീലങ്കയില്‍ വംശീയ പ്രശ്നം നടക്കുന്ന സമയത്ത്‌ മറ്റ്‌ തമിഴ്‌ പണ്ഡിതന്മാര്‍ എല്ലാവരും സ്വന്തം നാടുകളിലേക്ക്‌ തിരിച്ചു പോയെങ്കിലും ശിവതമ്പി പോയിരുന്നില്ല. ശ്രീലങ്കന്‍ തമിഴ്‌ നാടകങ്ങള്‍ക്കും, നാടന്‍ കലയെയും പുനരുദ്ധരിക്കുകയെന്ന ലക്ഷ്യമായിരുന്നു ശിവതമ്പിക്കുണ്ടായിരുന്നത്‌. തമിഴ്‌ സാഹിത്യത്തിന്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ശിവതമ്പിയെ തിരു വിക അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു.