കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുന്നു. മൂന്നു ബിജെപി പ്രവർത്തകരുടെ വീടുകൾക്കു നേരേ സിപിഎം അക്രമിസംഘം ബോംബെറിഞ്ഞു. ഒരു ബിജെപി പ്രവർത്തകന്റെ കട തീ വച്ചു നശിപ്പിച്ചു.
ചന്ദ്രദാസ്, രവീന്ദ്രൻ, ചന്ദ്രൻ എന്നിവരുടെ വീടുകൾക്കു നേരേയാണ് ബോംബെറിഞ്ഞത്. ബോംബേറിൽ വീടുകൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. രതീഷിന്റെ കടയ്ക്കാണ് അക്രമികള്‍ തീ വച്ചത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതു മുതൽ സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങളാണ് സി.പി.എം നടത്തി വരുന്നത്.
സംസ്ഥാനത്തുടനീളമുണ്ടായിട്ടുളള ആസൂത്രിതമായ അക്രമപരമ്പരകളിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേൽക്കുകയും, കൊല ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: