മാനന്തവാടി: രക്താബുർദം ബാധിച്ച വനവാസി യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് ഒരുമിക്കുന്നു. മൂത്തേടത്ത് വെള്ളന്റെ മകൻ ധനേഷിന് (24) വേണ്ടിയാണ് കമ്മനയിലെ സുമനസുകൾ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നത്. ഒരു വർഷം മുമ്പാണ് ഈ യുവാവിനെ രക്താർബുദം പിടികൂടിയത്. ഇപ്പോൾ ധനേഷ് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിലാണ്. ഇതിനകം നാല് ലക്ഷത്തിലധികം തുക ഈ കുടുംബത്തിന് ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. കുലീ പണിയെടുത്താണ് വെള്ളനും കുടുംബവും കഴിയുന്നത്. ഇനി ഏകദേശം 15 ലക്ഷം രൂപ ചികിത്സയിലേക്ക് ആവശ്യമാണ്. എന്നാൽ ഇത്രയും തുക കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയില്ല. അറിയപ്പെടുന്ന ഫുട്ബോൾ താരവും, വളളിയൂർക്കാവ് സോക്കർ സ്റ്റാർ ഫുട്ബോൾ ക്ലബ്ബിലെ അംഗവുമാണ് ധനേഷ്. ഇതു കൊണ്ട് തന്നെയാണ് സുഹൃത്തുക്കളും നാട്ടുകാരും ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ഒത്തൊരു മിച്ചത്. ഒരു മാസത്തിനുള്ളിൽ തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ. ഇതിനായി എൻ.ടി.സത്യപ്രകാശ് ചെയർമാനും, സി.സി.രാജൻ കൺവീനറായും ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിലാസം: ചെയർമാൻ, ധനേഷ് ചികിത്സാ സഹായ കമ്മറ്റി, കമ്മന പി.ഒ, മാനന്തവാടി, 670645, സൗത്ത് ഇന്ത്യൻ ബാങ്ക് മാനന്തവാടി ശാഖ, അക്കൗണ്ട് നമ്പർ: 0605053000008352, ഐ.എഫ്.സി: എസ്.ഐ.ബി.എൽ.0000605, ഫോൺ: 9605239372, 9447848830.
പ്രതികരിക്കാൻ ഇവിടെ എഴുതുക: