ഐഎസില്‍ ചേരാനൊരുങ്ങിയത് 24 വിദ്യാര്‍ഥികള്‍

Thursday 24 November 2016 6:48 pm IST

മുംബൈ: ഐഐടി വിദ്യാര്‍ഥികളുടെ സഹായത്തോടെ മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഐഎസിനെതിരായ നീക്കം ശക്തമാക്കി. ഐഎസിന്റെ സൈബര്‍ ഭീഷണി അങ്ങനെ തകര്‍ത്ത എടിഎസ്, ഐഎസില്‍ ചേരാനൊരുങ്ങിയ 24 വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുവരികയും ചെയ്തു. ഐഎസില്‍ ആകൃഷ്ടരായ ഇവരെ ഉപദേശങ്ങളിലൂടെയും വരുംവരായ്കകള്‍ ബോധ്യപ്പെടുത്തിയുമാണ് മനംമാറ്റിയത്. ഈ വര്‍ഷമാണ് 24 വിദ്യാര്‍ഥികള്‍ മഹാരാഷ്ട്രയില്‍ നിന്നുമാത്രം ഐഎസിലേക്ക് പോകാന്‍ ഒരുങ്ങിയത്. ഇവരില്‍ കൂടുതലും മുബൈക്കാരുമാണ്. കഴിഞ്ഞ വര്‍ഷം 18 പേരാണ് ഐഎസില്‍ പോകാനൊരുങ്ങിയത്. അവരെയും ഇങ്ങനെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.