ശബരിമല: തീര്‍ത്ഥാടനം തുടങ്ങി എട്ട് ദിവസം പിന്നിട്ടപ്പോള്‍ ഭക്തരുടെ എണ്ണം 15 ശതമാനം കൂടി. വരവില്‍ കഴിഞ്ഞ വര്‍ഷത്തേതിലും 27,090,396രൂപയുടെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം എട്ട് ദിവസം പിന്നിടുമ്പോള്‍ 199,529,458രൂപയായിരുന്നു വരുമാനം. ഇത്തവണ 226,619,854രൂപയായി .
അരവണ, അപ്പം, കാണിക്ക ഇനങ്ങളില്‍ വരുമാന വര്‍ദ്ധന ഉണ്ടായി. അരവണ 23,562,650, അപ്പം 3,351,110, കാണിക്ക 11,140,485രൂപയുടെയും വര്‍ദ്ധനവ് ലഭിച്ചു. നോട്ടു പ്രതിസന്ധി തരണം ചെയ്യാന്‍ അഞ്ച് എടിഎമ്മിനു പുറമെ ധനലക്ഷ്മി ബാങ്കിന്റെ രണ്ട് മണി എക്സ്ചേഞ്ച് സെന്ററുകളും തുറന്നു.
ചെറിയ നോട്ടുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഈ തുകയ്ക്കുള്ള കിറ്റുകള്‍ ഏര്‍പ്പെടുത്തി. 2000രൂപയുടെ കിറ്റില്‍ അരവണ-10പായ്ക്കറ്റ്, അപ്പം-10പായ്ക്കറ്റ്, അഭിഷേക നെയ് 100 മില്ലി മൂന്ന്, പൂജിച്ച വിഭൂതി, മഞ്ഞള്‍, കുങ്കുമം, അയ്യപ്പ ചക്രം, പൂജിച്ച മണി വലുത്, ചെറുത്, മാളികപ്പുറത്തെ ഉടയാട രണ്ട് എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
500 രൂപയ്ക്ക് അരവണ-രണ്ട് പായ്ക്കറ്റ്, അപ്പം-രണ്ട് പായ്ക്കറ്റ്, അഭിഷേക നെയ് 100 മില്ലി ഒന്ന്, പൂജിച്ച വിഭൂതി, മഞ്ഞള്‍, കുങ്കുമം, അയ്യപ്പ ചക്രം, പൂജിച്ച മണി വലുതുമാണ് ലഭിക്കുന്നത്. എന്നാല്‍ തുകയ്ക്ക് സമാനമായ രീതിയില്‍ വഴിപാടു സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ പരിശോധിച്ച് വേണ്ടതു ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: