അയ്യന് ഇനി ഇ-കാണിക്കയും

Thursday 24 November 2016 8:05 pm IST

ശബരിമല: ശബരിമലയില്‍ അയ്യന് കാണിക്ക സമര്‍പ്പിക്കാനുള്ള സൈ്വപ്പിംഗ് യന്ത്രം ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ആലപ്പുഴ സബ്കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. സോപാനത്ത് ഇടതു വശത്തായുള്ള കൗണ്ടറിലാണ് സംവിധാനം ഒരുക്കിയത്. ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പരമാവധി നല്‍കാവുന്ന തുകയ്ക്ക് പരിധിയില്ല. കുറഞ്ഞത് 10 രൂപയും ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് കുറഞ്ഞത് ഒരു രൂപയും കാണിക്ക നല്‍കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.