കൊച്ചി: സുപ്രീം കോടതിയുടെ വിധിന്യായങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്ന സുപ്രീം കോടതി വിധിയെ സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം സ്വാഗതം ചെയ്തു. വിധിന്യായങ്ങളില്‍ ആര്‍ക്കും കുത്തകയില്ലെന്നും മറച്ചുവയ്ക്കാനുള്ള അവകാശമില്ലെന്നും ഇതോടെ വ്യക്തമായിരിക്കുന്നു. ഫോറം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
വിധികള്‍ പുസ്തകരൂപത്തിലാക്കി വില്‍ക്കുന്ന പ്രസാധകര്‍ക്കു എഡിറ്റിംഗ്, പബ്ളിഷിംഗ് എന്നിവയുടെ പേരില്‍ കോപ്പിറൈറ്റ് അവകാശം ഉന്നയിക്കാനാകില്ലെന്നു ജസ്റ്റീസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റീസ് എന്‍.വി. രമണ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധിച്ചത്.
ഈസ്റ്റേണ്‍ ബുക്ക് കമ്പനിയുടെ സുപ്രീം കോര്‍ട്ട് കേസസ് (എസ്സിസി) റിപ്പോര്‍ട്ട് ചെയ്ത വിധിന്യായങ്ങള്‍ റീഡ് എല്സ്വിയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുനഃപ്രസിദ്ധീകരിച്ചതു തടഞ്ഞുള്ള അലഹബാദ് ഹൈക്കോടതി ലക്നൗ ബഞ്ചിന്റെ വിധി ശരിയോ എന്നതായിരുന്ന സുപ്രീം കോടതിക്കു മുന്നില്‍ വന്ന ചോദ്യം.
കോടതി വൈബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിധിന്യായങ്ങള്‍ അവയുടെ ഉറവിടത്തില്‍ നിന്നു തന്നെ ആര്‍ക്കും സൗജന്യമായി എടുത്തുപയോഗിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാം എന്നതിനാല്‍ പത്രലേഖകരെ കോടതി റിപ്പോര്‍ട്ടിംഗില്‍ നിന്നു തടയുന്നതില്‍ ഒരു കാര്യവുമില്ലെന്നു കോള്‍ഫ് എടുത്തുകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: