തൃശൂര്‍: നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ 25 ന് നടത്തുന്ന കടയടപ്പ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് തീരുമാനിച്ചു.
നോട്ട് അസാധുവാക്കല്‍ വാണിജ്യമേഖലക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ടെങ്കിലും കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. നോട്ട് പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ദിവസങ്ങളില്‍ വാണിജ്യമേഖലയുടെ ചലനം മന്ദഗതിയിലായിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണ്.
വിവാഹസീസണാണിത്. മറ്റ് ജില്ലകളിലും കടയടപ്പ് സമരം ഉണ്ടായാല്‍ സഹകരിക്കില്ലെന്ന് കേരള ടെക്സ്റ്റയില്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമനും സെക്രട്ടറി കെ. കൃഷ്ണനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: