ആലപ്പുഴ: സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം 26, 27 തീയതികളില്‍ ആലപ്പുഴ റെയ്ബാന്‍ ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി എ. വി. ശങ്കരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. 26ന് സംഘടനാ ചര്‍ച്ചകള്‍, സംസ്ഥാന ഭാരവാഹിയോഗം.
27ന് രാവിലെ 9.30ന് രജിസ്ട്രേഷന്, 10ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍ പ്രഭാഷണം നടത്തും.
ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബാബു സ്വാഗതവും, സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന് നന്ദിയും പറയും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഭാരതി സൊല്യൂഷന് സംസ്ഥാന ഇന്‍ചാര്‍ജ് അബിനു സുരേഷ്, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി. ആര്. ശശിധരന്, സേവാഭാരതി സംഘടനാ സെക്രട്ടറി യു. എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച വൈകിട്ട് നാലിന് സമാപന സമ്മേളനം ആലപ്പുഴ നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി. എന്‍. ഈശ്വരന് പ്രഭാഷണം നടത്തും. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്മാന് ഡോ. ദിലീപ് സ്വാഗതവും, സോവാഭാരതി സെക്രട്ടറി ഷാജകുമാര്‍ നന്ദിയും പറയും. സമ്മേളനത്തില്‍ മുന്നൂറോളം പ്രതിനിധികളും, മുപ്പതോളം പ്രമുഖ ഡോക്ടര്‍മാരും പങ്കെടുക്കും.
ഭാരതത്തില്‍ 167000 സേവാപ്രവര്‍ത്തനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും ജില്ലാ സമിതികളും, താലൂക്ക് തലങ്ങളില്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ ഏറ്റെടുത്ത് നടത്തുന്നതിനുള്ള രൂപരേഖ സമ്മേളനത്തില്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു. എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: