കട്ടപ്പന: കാറിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.
കാഞ്ചിയാര്‍, കുടക്കച്ചിറയില്‍ പാസ്റ്റര്‍ കുര്യാക്കേസ് എം കുടക്കച്ചിറ (54), ഇയാളുടെ ഭാര്യ എലിസബത്ത് (52), മകള്‍ നിഷ(27) കൊച്ചുമകള്‍ ഹണി (3) ഭാര്യയുടെ അനുജത്തി ഷൈനി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കാഞ്ചിയാര്‍, പൂവത്താനിയില്‍ കുഞ്ഞുമോന് (55) പരിക്കില്ലാതെ രക്ഷപെട്ടു. കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയില്‍ മേരികുളത്തിനു സമീപം തോണിതടിയിലാണ് ഇന്നലെ രാവിലെ 10.30 തോടെ യാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: