തലശ്ശേരി: ധര്‍മ്മടം ബേസിക് യുപി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമവും പൂര്‍വ്വാധ്യാപകരെ ആദരിക്കലും ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും നാളെ ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.ബേബി സരോജത്തിന്റെ അധ്യക്ഷതയില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപിക ആര്‍സിപി സന്മ പൂര്‍വ്വ അധ്യാപകരെ പരിചയപ്പെടുത്തും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന് ഉപഹാര സമര്‍പ്പണം നടത്തും. എഇഒ പി.പി.സനകന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് സി.ഭാസ്കരന്, ഹെഡ്മിസ്ട്രസ് ആര്.സി.പി.സന്മ, കണ്‍വീനര്‍ എം.സുരേഷ്, കെ.സുബൈര്‍, പി.രാജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: