കണ്ണൂര്‍: ഊര്‍പ്പഴശ്ശിക്കാവ് ക്ഷേത്രത്തിലെ മിഴാവ് ഉപനയനവും പ്രതിഷ്ഠയും 26ന് രാവിലെ 8 മണിക്ക് നടക്കും. ക്ഷേത്രം തന്ത്രിമാരായ മുല്ലപ്പള്ളി, വെള്ളൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷോഡശ കര്‍മ്മങ്ങളില്‍ ഉപനയനം ചെയ്ത് മിഴാവിനെ കൂത്തമ്പലത്തില്‍ പ്രതിഷ്ഠിക്കും. ഇതോടനുബന്ധിച്ച് പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുബലി, അഷ്ടദ്രവ്യ ഗണപതിഹോമം, കൂത്തമ്പല പ്രതിഷ്ഠ തുടങ്ങിയ കര്‍മ്മങ്ങളും നടക്കും. 27ന് രാവിലെ 7.30ന് ഇരിങ്ങാലക്കുട അമ്മന്നൂര്‍ നാരായണ ചാക്യാര്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൂത്തുപുറപ്പാട്. 28ന് രാവിലെ 7 മണിക്ക് കൂത്ത് നിര്‍വ്വഹണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: