ഇരിട്ടി: ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉളിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഏകദിന ശില്‍പ്പശാല നാളെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സ്ക്കൂളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും പദ്ധതികള്‍ ക്രോഡീകരിക്കുന്നതിനും വേണ്ടി നടക്കുന്ന ശില്‍പ്പശാല രാവിലെ 9.30ന് എംഎല്‍എ കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഇരുന്നൂറോളം പ്രത്യേക ക്ഷണിതാക്കള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.പി.ലാലി, പിടിഎ പ്രസിഡന്റ് സി.എം.കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.എം.ശശി, വെല്ഫെര് കമ്മിറ്റി ചെയര്മാന് ബിജു നാരായണന്, കോഡിനേറ്റര്‍ കെ. ശ്രീനിവാസന്, പബ്ലിസിറ്റി ചെയര്മാന് കെ.എം.അബൂബക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: