കണ്ണൂര്‍: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം 28 മുതല്‍ കണ്ണൂരില്‍ നടക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പന്തല്‍ ലൈറ്റ് ആന്റ് സൗണ്ട് ഡെക്കറേഷന് വാടക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് 7ാം സംസ്ഥാന സമ്മേളനം 28,29,30 തീയ്യതികളില്‍ നടക്കുന്ന സമ്മേളനം 28 ന് വൈകുന്നേരം 5 മണിക്ക് പോലീസ് മൈതാനിയില്‍ സംസ്ഥാന പ്രസിഡണ്ട് എ.പി.അഹമ്മദ് കോയ പതാക ഉയര്‍ത്തും. പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി നിര്‍വ്വഹിക്കും. സി.എം.വിനയ ചന്ദ്രന് മാസ്റ്റര്‍ സാംസ്ക്കാരിക പ്രഭാഷണം നടത്തും. താവം ഗ്രാമവേദിയുടെ നാടന്‍ കലാമേള അരങ്ങേറും. 29 ന് രാവിലെ മന്ത്രി കടന്നപ്പളളി രാമചന്ദ്രന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ഇ.പി.ജയരാജന്, എ.എന്‍.രാധാകൃഷ്ണന്, കെ.സുധാകരന് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിക്കും. വൈകുന്നേരം പ്രകടനം, 6 മണിക്ക് പൊതു സമ്മേളനം സിനിമാ താരം ജഗദീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഡിജിപി എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ എ.പി.അഹമ്മദ്കോയ, പി. ഷംസുദ്ദീന്, ടി.വി.ബാലന്, സി.പി.മമ്മൂഹാജി, എ.വി.ഗോവിന്ദന്, പി.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: