തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവം 26ന് ആരംഭിക്കും. തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 29ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വ്വഹിക്കും. ഉപജില്ലയിലെ 77 സ്കൂളുകളില്‍ നിന്നായി 2505 മത്സരാര്‍ത്ഥികള്‍ 281 ഇനങ്ങളില്‍ മാറ്റുരക്കും. സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ നാലും സെന്റ്ജോസഫ്സ് സ്കൂളില്‍ അഞ്ചും ബിഇഎംപി സ്കൂളില്‍ രണ്ടും വേദികളിലായാണ് മത്സരം നടക്കുക. തലശ്ശേരി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറിയിലാണ് ഭക്ഷണശാല ഒരുക്കുന്നത്. 30ന് 4 മണിക്ക് സമാപനസമ്മേളനം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം, എഇഒ പി.പി.സനകന്‍, പ്രിന്‍സിപ്പാള്‍ ഹര്‍ഷിനി, പിടിഎ പ്രസിഡണ്ട് പി.എം.ദിനേശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: