കുമളി: അടച്ചിരുന്ന വീട്ടില്‍ കയറി മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കുമളി വെള്ളാരംകുന്ന് വരയാത്ത്കരോട്ട് വീട്ടില്‍ സോണി (38) ആണ് പിടിയിലായത്.
കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം. വെള്ളാരം കുന്ന് സ്വദേശിയായ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കയറി മോട്ടോര്‍ ചെമ്പ് കലം, ചരുവം എന്നിവ മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു. തൊണ്ടിമുതലായി ഹോണ്ടാ കമ്പനിയുടെ മോഷണം പോയ മോട്ടോര്‍ കണ്ടെത്തിയിട്ടുണ്ട്. കുമളി എസ്ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: